ന്യൂദല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 33,098 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു. 2014 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ഫെബ്രുവരി 18നും ഇടയില്‍ നിര്‍മിക്കപ്പെട്ട ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10 എന്നീ മോഡല്‍ കാറുകളാണു തിരികെ വിളിക്കുന്നത്.
കാറുകളുടെ വലതു ഡോറിലുള്ള നിര്‍മാണ അപാകതയാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കാരണം. ആള്‍ട്ടോ 800ന്റെ 19,780 യൂണിറ്റുകളും ആള്‍ട്ടോ കെ 10-ന്റെ 13,318 യൂണിറ്റുകളിലുമാണ് തകരാറ് കണ്ടെത്തിയതെന്നു മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി. ഈ കാറുകള്‍ വാങ്ങിയ ഉപഭോക്താക്കളുമായി ഡീലര്‍മാര്‍ ഉടന്‍ ബന്ധപ്പെടും.
തകരാറുള്ള ഡോറിന് പകരം പുതിയത് വച്ചു നല്‍കാനാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: