കൊച്ചി: പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിച്ചുകൊണ്ട് ദേശീയ പ്രഭാത ഭക്ഷണദിനം മക്ഡൊണാള്‍ഡ്സ് ആഘോഷിച്ചു. ഇന്ത്യ, ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ അയ്യായിരത്തിലേറെ മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്റുകളില്‍ ദേശീയ പ്രഭാത ഭക്ഷണദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.
ഇതോടനുബന്ധിച്ച് മക്ഡൊണാള്‍ഡ്സ് 45,000 സസ്യ-മാംസ മക്ഫിന്സ് സൗജന്യമായി വിതരണം ചെയ്തു. പ്രഭാതഭക്ഷണം ഒഴിവാക്കാനുള്ള പ്രവണത ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ട്.
മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളില്‍ 72 ശതമാനം ആളുകള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായി നിര്‍മല നികേതന്‍ കോളേജ് ഓഫ് ഹോം സയന്‍സ് റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ശതമാനം ആളുകള്‍ മാത്രമാണ് പ്രഭാതഭക്ഷണം ഒരു പ്രധാന ആഹാരമായി കാണുന്നത്. നാലില്‍ ഒരാള്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യുന്നതായി മക്ഡൊണാള്‍ഡ്സ് ഇന്ത്യ ബിസിനസ് ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് പറഞ്ഞു. ആരോഗ്യകരമായ ദിനത്തിന് പ്രഭാതഭക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: