കൊച്ചി: പുതിയ സാങ്കേതികവിദ്യയുമായി ഐബോളിന്റെ സ്ലൈഡ് ബ്രേയ്സ് തക ടാബ്ലറ്റ് പിസി കേരളത്തില്‍ വിപണിയിലെത്തി.
ശക്തമായ കോര്‍ട്ടക്സ് എ7, 1.7 ജിഗാ ഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയും 2 ജിബി റാമുമാണ് സ്ലൈഡ് ബ്രേയ്സ് തക -ന്റെ സവിശേഷത. മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ബില്‍റ്റ്-ഇന്‍ 16 ജിബി മെമ്മറിയുണ്ട്.
ഇരട്ട അറകളുള്ള സ്പീക്കറുകള്‍, 13 എംപി എന്‍ഹാന്‍സ്ഡ് റിയര്‍ കാമറ, 5 എംപി ഫ്രന്റ് കാമറ, മള്‍ട്ടി ലാംഗ്വേജ് ഇന്‍-ബില്‍റ്റ് കീബോര്‍ഡ്, 17 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ വായിക്കാനും എഴുതാനും കഴിയുന്ന സൗകര്യം എന്നിവയും ഇവയുടെ പ്രത്യേകതയാണ്. 17,599 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: