കൊച്ചി: സാധാരണ ഗതിയില്‍ എട്ടുമാസത്തെ വളര്‍ച്ചാ കാലാവധിവേണ്ട തിലാപ്പിയ മത്സ്യത്തെ കേവലം അഞ്ചുമാസംകൊണ്ട് വിപണന യോഗ്യമായ 700 ഗ്രാം വലിപ്പത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെന്നു സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി കൊച്ചി ജലകൃഷി കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി.
ആലപ്പുഴ ജില്ലയിലെ തുറവൂര്‍ ചാവടിയിലുള്ള കെ. അഹമ്മദുല്‍ കബീറിന്റെ കൃഷിയിടത്തില്‍ നടത്തിയ പ്രദര്ശനപരീക്ഷണത്തിലാണ് അഭൂതപൂര്‍വമായ ഈ നേട്ടം കൈവരിക്കാനായത്. കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്ക് പ്രചോദനം നല്കുന്ന വാര്‍ത്തയാണ്.
മലേഷ്യയിലെ വേള്‍ഡ് ഫിഷ് സെന്ററില്‍ നിന്നും ഇന്ത്യയിലെത്തിച്ച് ജനിതക രീതികളവലംബിച്ചു വികസിപ്പിച്ചെടുത്ത നിലോട്ടിക്കസ് ഇനത്തില്‍പ്പെട്ട മികച്ചയിനം ഗിഫ്റ്റ് മത്സ്യം എംപിഇഡിഎയുടെ ജലകൃഷി ഗവേഷണ വികസനസ്ഥാപനമായ ആര്‍ജിസിഎയുടെ വിജയവാഡയിലുള്ള തിലാപ്പിയാ പ്രൊജക്റ്റില്‍ തലമുറകള്‍ നീണ്ട പ്രജനനപരീക്ഷണങ്ങള്ക്കുശേഷം ഭാരതീയ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധം ഉത്പാദിപ്പിെച്ചടുത്ത മികച്ചയിനം മത്സ്യകുഞ്ഞുങ്ങളെയാണ് കൃഷിയിടത്തില്‍ നിക്ഷേപിച്ചിരുന്നത്.
രുചികരവും പോഷകപ്രദവുമായ മാംസമാണ് ഗിഫറ്റ് തിലാപ്പിയ മത്സ്യത്തിനുള്ളത്. മറ്റുമത്സ്യങ്ങളെ അപേക്ഷിച്ച് ജലത്തിലെ പ്രതികൂലഘടകങ്ങളെ തരണംചെയ്തു വളരുവാനും ഈ മത്സ്യത്തിനു സാധിക്കും. കുറഞ്ഞ അളവില്‍ മാംസ്യം അടങ്ങിയ തീറ്റ നല്കി പരിപാലിക്കാനും സാധിക്കും.
2015 മാര്‍ച്ച് നാലിനു ഉച്ചതിരിഞ്ഞ് ചാവടിയിലുള്ള കൃഷിയിടത്തില്‍ ഇതിന്റെ വിളവെടുപ്പ് ഉദ്ഘാടനം നടത്തും. ഉച്ചതിരിഞ്ഞ് 1.30 മുതല്‍ കര്‍ഷകര്‍ക്കായി തിലാപ്പിയ മത്സ്യകൃഷിയെകുറിച്ചുള്ള ബോധനപരിപാടിയും നടത്തുന്നുണ്ട്.പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 8547905872 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കൊച്ചി ജലകൃഷികേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: