ന്യൂദല്‍ഹി: ഈ മാസം 25 മുതല്‍ വിവിധ യൂണിയനുകള്‍ തുടങ്ങാനിരുന്ന നാലു ദിവസത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അവധി, ശമ്പളത്തില്‍ പതിനഞ്ചു ശതമാനം വര്‍ധന തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണിത്.
ശമ്പള വര്‍ധനയ്ക്ക് 2012 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. പൊതുമേഖലാ ബാങ്കുകളിലെ ഏഴു ലക്ഷം ജീവനക്കാര്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനങ്ങള്‍. ശമ്പള വര്‍ധനയ്ക്ക് ആകെ 4725 കോടി രൂപ വേണ്ടിവരുമെന്നു കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: