കൊച്ചി: ധീരതയ്ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ മൂന്ന് കുട്ടികള്‍ക്ക് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ പഠിക്കുന്നതിന് ചോയ്സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് നല്‍കും.
പുരസ്കാരജേതാക്കളെ ആദരിക്കുന്നതിനായി ചോയ്സ് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചോയ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജോസ് തോമസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോഴിക്കോട് മാവൂരിലെ എം.കെ. അഖില്‍ മുഹമ്മദ് (10), കണ്ണൂര്‍ മട്ടന്നൂരിലെ ടി.പി. മിഥുന് (14), കണ്ണൂര്‍ കോടിയേരിയിലെ പി. അഞ്ജിത് (14) എന്നിവരെയാണ് ആദരിച്ചത്. മൂന്നു പേര്‍ക്കും കാഷ് അവാര്‍ഡുകളും മെമന്റോകളും നല്കി.ഇവരുമായി ചോയ്സ് സ്കൂളിലെ കുട്ടികള്‍ സംവദിച്ചു.
ചോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ മികച്ച പ്രചോദനമാണെന്നും ഇവരില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ജോസ് തോമസ് പറഞ്ഞു.
ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള ഈ മൂന്നു കുട്ടികള്‍ക്കും തൃപ്പൂണിത്തുറയിലെ ചോയ്സ് സ്കൂളില്‍ ചേര്‍ന്നു പഠിക്കുന്നതിന് അവസരം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിനും സഹായം നല്‍കും. സിഎസ്ആര്‍ പരിപാടികളുടെ ചുമതലയുള്ള എല്‍സ ജോസ്, പ്രിന്‍സിപ്പല്‍ സുനിത സതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: