കൊച്ചി: ഫോക്സ്വാഗണ് ഇന്ത്യ പുതിയ ജെറ്റ വിപണിയിലെത്തിച്ചു. പുതിയ സെഡാന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്.
ആന്റി-ലോക് ബ്രേക് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലൈസേഷന്‍ പ്രോഗ്രാം (ഇഎസ്പി), ആറ് എയര്‍ ബാഗുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2.0 ലിറ്റര്‍ ടര്‍ബോ – ഡീസല്‍ എഞ്ചിന്റെ മൈലേജ് 19.33 കിലോമീറ്ററാണ്. 1.4 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്റെ മൈലേജ് 14.69 കിലോമീറ്ററാണ്.
മികച്ച പ്രീമിയം കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും യോജിച്ചതാണ് പുതിയ ജെറ്റയെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഡയറക്ടര്‍ മൈക്കിള്‍ മേയര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: