കൊച്ചി: കേരളത്തിലാദ്യമായി എറണാകുളം പ്രസ്സ് ക്ലബ്ബും പിആര്‍സിഐയും സംയുക്തമായി സംഘടിപ്പിച്ച നിബ്ബ് അവാര്‍ഡില്‍ ഏറ്റവുമധികം എണ്ണം നേടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നാമതെത്തി. മീഡിയ, പിആര്‍ വിഭാഗത്തിലും ദേശീയ തലത്തില്‍ ന്യൂസ് ലെറ്ററുകളിലും ഹൗസ് ജേര്‍ണലുകളിലും മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്നതാണ് നിബ്ബ് അവാര്‍ഡുകള്‍.
പ്രിന്റ് മീഡിയ വിഭാഗത്തില്‍ എം.ആര്. ഹരി കുമാര്‍ (മലയാളമനോരമ), കമാല്‍ വരദൂര്‍ (ചന്ദ്രിക), പി.എം. മനോജ് (ദേശാഭിമാനി), അരുണ്‍ ചന്ദ്രബോസ് (ഡെക്കാന്‍ ക്രോണിക്കിള്‍), എന്‍.ആര്. സുധര്‍മദാസ് (കേരളകൗമുദി), സി.വി. യേശുദാസ് (ചന്ദ്രിക), വിഷ്വല്‍ മീഡിയ വിഭാഗത്തില്‍ ജോണി ലൂക്കോസ് (എംഎംടിവി), എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി), ബിജു പങ്കജ് (മാതൃഭൂമി നൂസ്), അനൂപ് ശ്രീധരന്(അമൃത ടിവി), എസ്. ജയമോഹന് നായര്‍ (മനോരമ ന്യൂസ്), ബിനു തോമസ് (മാതൃഭൂമി ടിവി)എന്നിവര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
പി.ആര് വിഭാഗത്തില്‍ പത്മശ്രീ സി.കെ. മേനോന് (ചെയര്മാന്, എംഡി ബഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഗ്ലോബല്‍ ബിസിനസ്സ് ലീഡര്‍ഷിപ്പ് അവാര്‍ഡും ഡോ. എം അയ്യപ്പന് (ചെയര്മാന്, എംഡി, എച്ച്എല് എല്‍ ലൈഫ് കെയര്‍ ലിമി.), ശ്രീകാന്ത് ഭാസി(ചെയര്മാന്, കാര്‍ണിവല്‍ ഗ്രൂപ്പ്) എന്നിവര്‍ ബിസിനസ്സ് ഐക്കണ്‍സ് ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും കെ മുരളീധരന് (എംഡി എസ്എഫ്സി ഗ്രൂപ്പ്) പ്രോമിസിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും ജോര്‍ജ്ജ് തോമസ് (ചീഫ് മാനേജര്‍, ഭാരത് പെട്രോളിയം കോര്പ്പറേഷന് (കെആര്‍എല്‍) ഇഫക്ടീവ് പിആര്‍ മാനേജര്‍ ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും ഫെഡറല്‍ ബാങ്ക് ബെസ്റ്റ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ 2015 അവാര്‍ഡും ജനസേവ ശിശുഭവന് എന്‍ജിഒ പാര് എക്സലന്‍സ് അവാര്‍ഡും നേടി.
റിസര്‍വ്വ് ബാങ്കിനൊപ്പം പ്രമുഖ പൊതുമേഖലസ്ഥാപനങ്ങളായ എന്‍ടിപിസി, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, പവ്വര്‍ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ്,‘ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് കെഎസ്ഐഡിസി, കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നിവയ്ക്ക് പുറമേ സ്വകാര്യമേഖലയില്‍ നിന്ന് ഫെഡറല്‍ ബാങ്ക്, വൊക്കാര്‍ഡ് ലിമിറ്റഡ്, ഐബി എസ് എന്നിവരും അവാര്‍ഡുകള്‍ കരസ്ഥമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി, ഫിഷറീസ് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
എറണാകുളം പ്രസ്ക്ലബ് പ്രസിഡണ്ട് കെ. രവികുമാര്‍, സെക്രട്ടറി എസ് ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡണ്ട് ആര് ശശികാന്ത്, ട്രഷറര്‍ കെ.ബി.എ. കരീം, പിആര്‍സിഐ ചെയര്മാന് എം. ബി. ജയറാം, കേരളചാപ്റ്റര്‍ ചെയര്മാന് യു.എസ്. കുട്ടി, സെക്രട്ടറി ടി. വിനയകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: