കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ഫെഡറല്‍ ബാങ്ക് റെമിറ്റ് ആന്റ് റീട്ടെയ്ന്‍ പദ്ധതി പുറത്തിറക്കി. മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലയളവ്.
ഈ കാലയളവില്‍ ഒറ്റത്തവണയായി 1 ലക്ഷം രൂപയോ അതിന് മുകളിലോ എന്‍ആര്‍ഇ സേവിംഗ്സ്/കറന്റ് അക്കൗണ്ടില്‍ റെമിറ്റ് ചെയ്യുന്ന എന്‍ആര്‍ഐ ഉപഭോക്താക്കള്‍ തുക ഏറ്റവും കുറഞ്ഞത് 45 ദിവസം നിലനിര്‍ത്തിയാല്‍ ബാഗ് സമ്മാനമായി ലഭിക്കും. റെമിറ്റന്‍സ് വിദേശത്തുനിന്ന് ഇന്‍വേര്‍ഡ് റെമിറ്റന്‍സ് വഴിയോ മറ്റ് ബാങ്ക് മുഖേനയോ നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: