പാലക്കാട്: ക്ലിങ്കര്‍ ഉപയോഗിച്ച് മലബാര്‍ സിമന്റ്സിന്റെ പ്രതിദിനം അറുനൂറ് ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ചേര്‍ത്തല സിമന്റ് ഗ്രൈന്റിംഗ് യൂണിറ്റ് പുനരാരംഭിക്കുവാന്‍ തീരുമാനമായി. പ്രതിവര്‍ഷം 1,20,000 മെട്രിക് ടണ്‍ ക്ലിങ്കറാണ് ചേര്‍ത്തല യൂണിറ്റിന് ആവശ്യമുള്ളത്.
ഏകദേശം നാലുകോടി രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന അവസരത്തിലാണ് ക്ലിങ്കര്‍ ദൗര്‍ലഭ്യം കാരണം അഞ്ചുവര്‍ഷം മുമ്പ് ചേര്‍ത്തല യൂണിറ്റ് നിര്‍ത്തലാക്കിയത്.
വാളയാറില്‍നിന്നും ചേര്‍ത്തലയുടെ ആവശ്യത്തിന് ക്ലിങ്കര്‍ ഉപയോഗിച്ചാല്‍ അത് വാളയാറിന്റെ ഉല്‍പ്പാദനശേഷിയെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ടെണ്ടര്‍ വഴി ആഗോളതലത്തില്‍ സ്രോതസ്സ് കണ്ടെത്തിയത്. അതുപ്രകാരം 27010 മെട്രിക് ടണ്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ക്ലിങ്കറുമായി ആദ്യ കപ്പല്‍ ഇക്കഴിഞ്ഞ 15 ന് കൊച്ചിയില്‍ എത്തി. ഈ ക്ലിങ്കറിന് സിമന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടേതിനേക്കാളും ടണ്‍ ഒന്നിന് 1000 രൂപ കുറവാണ്. ചേര്‍ത്തല യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ തെക്കന്‍ ജില്ലകളില്‍ സിമന്റ് വിപണനം കൂടുതലാകും.
കമ്പനി 2011-12, 2012-13 വര്‍ഷങ്ങളില്‍ ശരാശരി 48 കോടി രൂപ ലാഭമുണ്ടാക്കിയതായി മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടര്‍ കെ.പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ സിമന്റിന് മാന്ദ്യം നേരിടേണ്ടിവന്നതും വില കുറച്ചു നല്‍കേണ്ടി വന്നതിനാലും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ ലാഭമുണ്ടാക്കാനേ കഴിഞ്ഞുള്ളൂ.
സിമന്റ് വില വര്‍ധിച്ചതിനാല്‍ ഇത്തവണ 24 കോടി രൂപയാണ് കമ്പനി ലാഭം പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ നിലവിലുള്ള മാര്‍ക്കറ്റ് ഷെയര്‍ 25 ശതമാനമായി ഉയര്‍ത്തി ഉപഭോക്താവിന് താങ്ങാവുന്ന വിലയ്ക്ക് സിമന്റ് ലഭ്യമാക്കാനുള്ള ഉദ്ദേശവും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: