കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രകലാ മേളയായ ഇന്ത്യ ആര്‍ട് ഫെയറിന്റെ ഏഴാം പതിപ്പില്‍ ബിഎംഡബ്ല്യുവിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. ന്യൂദല്‍ഹിയില്‍ സമാപിച്ച ഫെയറില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള 90 പ്രദര്‍ശകരും 1100 കലാകാരന്മാരും പങ്കെടുത്തു.
കഴിഞ്ഞ 40 വര്‍ഷമായി ലോകമെമ്പാടും, ബിഎംഡബ്ല്യു ഗ്രൂപ്പ് 100 ലേറെ സാംസ്കാരിക പരിപാടികളില്‍ പങ്കാളികളായിട്ടുണ്ടെന്ന് കമ്പനി പ്രസിഡന്റ് ഫിലിപ് വോണ്‍ സഹ്ര് പറഞ്ഞു.
മോഡേണ്‍, സമകാലീന കലകള്‍, ജാസ്, ശാസ്ത്രീയ സംഗീതം, വാസ്തു വിദ്യ, രൂപകല്പന എന്നീ രംഗങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധുനിക സ്പോര്‍ട്സ് കാറായ ബിഎംഡബ്ല്യു ഐ8 ന്റെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: