കൊച്ചി: ആഘോഷവേളകളില്‍ അണിഞ്ഞൊരുങ്ങാന്‍ 22 കാരറ്റ് ആസ്വ സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരം വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കേരള വിപണിയില്‍ എത്തിച്ചു. മലബാര്‍ ഗോള്‍ഡ് ലുലുമാള്‍, മലബാര്‍ ഗോള്‍ഡ് എംജി റോഡ്, കല്യാണ്‍ ജുവലേഴ്സ്, എച്ച് വെങ്കിടേഷ് നായിക് ജുവല്ലറി, ജോസ്കോ ഫാഷന്‍ ജുവലേഴ്സ്, ജോയ് ആലൂക്കാസ് എന്നിവിടങ്ങളില്‍ അസ്വ 22 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരമുണ്ട്.
ഏഴുനിര മാലകളോടുകൂടിയ നെക്ലേയ്സ് അനാര്‍ക്കലി, ഏഴ് മനോഹരമായ ഇതളുള്ള പൂക്കളോടുകൂടിയ അസ്വ പാസ നെക്ലേയ്സ്, സ്വര്‍ണത്തില്‍ രത്നങ്ങള്‍ പതിച്ച റിസ്റ്റ് ലുക്ക് എന്നിവ ഈ വിസ്മയശേഖരത്തില് ഉള്‍പ്പെടുന്നു. വിവാഹ ദിവസം ധരിക്കാനുള്ള പുരാതന ആഭരണമായ ചോക്കര്‍ ആണ് മറ്റൊരു നെക്ലേയ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: