കൊച്ചി: കേരളത്തിലെ സ്കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയ പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വണ്ടര്‍ലാ യില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകനും സിനിമാതാരവുമായ ബാലചന്ദ്രമേനോന് വിതരണം ചെയ്തു.
വണ്ടര്‍ലാ സ്ഥാപകനും വൈസ് ചെയര്‍മാനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ രവികുമാര്‍ എം.എ. സ്വാഗതം ആശംസിക്കുകയും ബാലചന്ദ്രമേനോന് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.
‘പ്രകൃതി സംരക്ഷണത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. പ്രകൃതിയുമായി ചേര്‍ന്നു ജീവിക്കുന്നതാണ് യഥാര്‍ത്ഥ മനുഷ്യജീവിതമെന്നും ഇതുപോലുള്ള അവാര്‍ഡുകള്‍ ഭാവി തലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എസ് .വി.എച്ച്. എസ് പാലേമാട് സ്കൂള്‍, രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് എച്ച്. എസ് എസ് പട്ടം, കണ്ണൂര്‍ ജില്ലയിലെ കൊട്ടില ഗവ. എച്ച്. എസ്. എസ്, മൂന്നാം സ്ഥാനം നേടിയ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്. എസ് എസ്, തൃശ്ശൂര്‍ ജില്ലയിലെ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്കൂള്‍ ചാലക്കുടി , ആലപ്പുഴ ജില്ലയിലെ വി. വി. എച്ച്. എസ്. എസ് താമരക്കുളം എന്നീ സ്കൂളുകള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
വണ്ടര്‍ലാ ചെയര്മാന് ജോര്‍ജ്ജ് ജോസഫ് ആശംസയും ജൂനിയര്‍ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: