കൊച്ചി: റിലയന്‍സ് വരിക്കാര്‍ക്ക് ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള പൊതുവിവര വെബ്സൈറ്റുകളിലേക്ക് സൗജന്യ ഡേറ്റ പ്രവേശനം ലഭ്യമാക്കുന്ന ശിലേൃില.േീൃഴ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച് ഫെയ്സ്ബുക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ധാരണയിലെത്തി. കേരളം, തമിഴ്നാട് ഉള്‍പ്പെടെ ഏഴ് ടെലികോം സര്‍ക്കിളുകളില്‍ ആദ്യഘട്ടത്തില്‍ റിലയന്‍സ് വരിക്കാര്‍ക്ക് സേവനം ലഭ്യമാണ്.
ഫെയ്സ്ബുക്ക് ഉള്‍പ്പെടെ 33 പൊതുവിവര വെബ്സൈറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് കണ്‍സ്യൂമര്‍ ബിസിനസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗുര്‍ദീപ് സിങ് പറഞ്ഞു. റിലയന്‍സ് വരിക്കാര്‍ക്ക് ശിലേൃില.േീൃഴ വഴിയോ ആന്‍ഡ്രോയ്ഡ് ആപ് വഴിയോ വെബ്സൈറ്റുകള്‍ ഡേറ്റാ ചാര്‍ജില്ലാതെ ലഭിക്കും. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ലഭ്യത പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് ഫേയ്സ്ബുക്ക് internet.org വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് പറഞ്ഞു. എല്ലാ സേവനങ്ങളും മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: