മുഹമ്മ: പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവീ ക്ഷേത്രോത്സവം ഫെബ്രുവരി 10ന് ആരംഭിച്ച് 23ന് ആറാട്ടോടെ സമാപിക്കും. 10ന് രാത്രി എട്ടിന് കൊടിയേറ്റ്, താലപ്പൊലി. 11ന് ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ, നാലിന് കൊടിക്കയര്‍ വരവേല്പ്, രാത്രി ഏഴിന് ഓട്ടന്തുള്ളല്, എട്ടിന് തെക്കേ ചേരുവാര താലപ്പൊലി, തുടര്‍ന്ന് കൊടിയേറ്റ്. 12ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍.
13ന് രാത്രി 8.30ന് സിനിമാറ്റിക് ഡാന്‍സ്. 14ന് രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍. 15ന് ഉത്സവബലി, രാത്രി 7.30ന് പ്രഭാഷണം, 8.30ന് ഗാനാമൃതം. 16ന് രാത്രി ഏഴിന് അക്ഷരശ്ലോകസദസ്, എട്ടിന് നൃത്തസന്ധ്യ. 17ന് മഹാശിവരാത്രി മഹോത്സവം. രാത്രി ഏഴിന് പ്രഭാഷണം, എട്ടിന് ക്ലാസിക്കല്‍ ഡാന്‍സ്. 18ന് രാത്രി 7.30ന് പ്രഭാഷണം ഗാനാഞ്ജലി. 19ന് രാത്രി 8.30ന് നാടകം.
20ന് രാത്രി എട്ടിന് ചാക്യാര്‍കൂത്ത്. 21ന് രാത്രി 7.30ന് നൃത്തസന്ധ്യ. 22ന് വടക്കേച്ചേരുവാര ഉത്സവം, വൈകിട്ട് നാലിന് വേലപ്പടയണി, ഏഴിന് ആകാശക്കാഴ്ചകള്‍, ഒമ്പതിന് ഗാനമേള, 10.30ന് പള്ളിവേട്ട, 12ന് നാടകം. 23ന് തെക്കേച്ചേരുവാര ഉത്സവം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, വേലപ്പടയണി, ഏഴിന് ആകാശക്കാഴ്ചകള്‍, 9.30ന് പുല്ലാംകുഴല്‍ ഫിലിം സോളോ, 11ന് കോമഡി ഷോ, 12ന് ആറാട്ട്. മാര്‍ച്ച് മൂന്നിന് ഏഴാംപൂജ, രാത്രി 7.30ന് പുഴുക്ക് വഴിപാട്, എട്ടിന് ഹൃദയഗീതങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: