കൊച്ചി: ഭാരതത്തിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്-റിസേര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ആയ ബംഗഌരും നെതര്‍ലാന്‍ഡ്സിലെ ലോകപ്രശസ്തമായ മാസ്ട്രിച്ച് യൂണിവേഴ്സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് ഹെല്‍ത്ത്, മെഡിസിന് ആന്‍ഡ് ലൈഫ് സയന്‍സസും (എഫ്എച്ച്എംഎല്) തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.
ഇതനുസരിച്ച് അദ്ധ്യയന, ഗവേഷണ രംഗങ്ങളിലെ നൂതന പ്രവണതകള്‍ ഫലപ്രദമായി പങ്കുവയ്ക്കാന്‍ ഐഐഎച്ച്എംആര്‍ ബംഗളൂരുമായി എഫ്എച്ച്എംഎല് സഹകരിക്കും.അദ്ധ്യാപകരുടെ സേവനം പരസ്പരം പ്രയോജനപ്പെടുത്തുന്നതുകൂടാതെ രണ്ടിടത്തേയും അദ്ധ്യയന,ഗവേഷണ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടു ലഭ്യമാക്കാന്‍ ധാരണാ പത്രത്തില്‍ വ്യവസ്ഥയുണ്ട്.
ആഗോള നിലവാരം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണ് ഈ ധാരണാ പത്രത്തിനു വഴിതെളിച്ചതെന്ന് ഐഐഎച്ച്എംആര്‍ ബംഗളൂര് ഡയറക്ടര്‍ ഡോ.ബിരന്ചി എന്‍ ജെന പറഞ്ഞു.1
മാസ്ട്രിച്ച് യൂണിവേഴ്സിറ്റിക്കു സ്വന്തമായുള്ള അതുല്യമായ സാധ്യതകളാണ് ഇതുവഴി ഐഐഎച്ച്എംആര്‍ ബാംഗഌരിനു കൈവരുന്നതെന്ന് ധാരണാ പത്രം ഒപ്പിട്ട ചടങ്ങില്‍ സംസാരിക്കവേ നെതര്‍ലാന്‍ഡ്സിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രൈമറി കെയര്‍ പ്രൊഫസര്‍ ഡോ.തോമസ് ക്രാഫ്റ്റ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: