ന്യൂദല്‍ഹി: എല്‍പിജി സബ്സിഡി പദ്ധതിയായ പഹല്‍ യോജനയില്‍ 10 കോടിയിലേറെ ജനങ്ങള്‍ പങ്കാളികളായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തുഷ്ടി രേഖപ്പെടുത്തി. കരിഞ്ചന്ത തടയാനും സബ്സിഡി തുക നേരിട്ട് ജനങ്ങളില്‍ എത്താനും ഉള്ള ഫലപ്രദമായ സംവിധാനമാണ് പഹല്‍ യോജനയെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ധനവിനിമയ സ്കീമാണ് പ്രസ്തുത പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഗുണഭോക്താക്കളേയും പദ്ധതി വിജയകരമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരേയും അദ്ദേഹം അഭിനന്ദിച്ചു.
15 കോടിയിലേറെ വരുന്ന എല്‍പിജി ഉപഭോക്താക്കളില്‍ 10 കോടിയിലേറെ ആളുകള്‍ ഇതിനകം പഹല്‍ സ്കീമില്‍ ചേര്‍ന്നിട്ടുണ്ട്. എല്‍പിജി ഉപഭോക്താവിന് നേരിട്ട് സബ്സിഡി ലഭിക്കുന്ന പദ്ധതി കഴിഞ്ഞകൊല്ലം നവംബര്‍ 15 ന് രാജ്യത്തെ 54 ജില്ലകളിലാണ് തുടക്കം കുറിച്ചത്. ഇക്കൊല്ലം ജനുവരി ഒന്നു മുതല്‍ അത് ബാക്കിയിലുള്ള പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. നവംബര്‍ 15 നു ശേഷം ഇതുവരെ 4,299 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രാലയം ഇതിനുവേണ്ടി ഒട്ടേറെ പരിപാടികള്‍ ആവിഷ്കരിക്കുകയുണ്ടായി. എണ്ണ പ്രകൃതി വാതക സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ മേല്‍നോട്ടത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ഓരോ തലത്തിലും അവലോകനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: