കുത്തിയതോട്: കിഴക്കേ ചമ്മനാട് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഫെബ്രുവരി അഞ്ചിന് സമാപിക്കും. ക്ഷേത്രം തന്ത്രി സത്യപാലന് അയ്യമ്പള്ളി, മേല്‍ശാന്തി പിപി. ഷിബു എന്നിവരാണ് കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചത്. തുടര്‍ന്ന് കൊടിയേറ്റു സദ്യ നടന്നു. ഫെബ്രുവരി ഒന്നിന് രാത്രി എട്ടിന് ഭക്തിഗാനമേള. രണ്ടിന് രാത്രി എട്ടിന് ശീതങ്കന്‍ തുള്ളല്‍. തൈപ്പൂയ മഹോത്സവമായ മൂന്നിന് വൈകീട്ട് അഞ്ചിന് ഭസ്മക്കാവടിവരവ്, രാത്രി ഏഴിന് താലപ്പൊലി. ആയില്യമഹോത്സവമായ നാലിന് രാത്രി ഏഴിന് താലപ്പൊലി വരവ്, എട്ടിന് നൃത്തനൃത്യങ്ങള്‍. അഞ്ചിന് ആറാട്ടുമഹോത്സവം. രാവിലെ എട്ടിന് പൂരയിടി, തുലാഭാരം. 8.30ന് ശ്രീബലി, കലശാഭിഷേകം, ഉത്സവബലി, വൈകിട്ട് നാലിന് പകല്‍പ്പൂരം, രാത്രി 10.30ന് ഗാനമേള, 1.30ന് ആറാട്ടിനുപുറപ്പാട്, ആറാട്ട്, ആറാട്ടെഴുന്നള്ളത്ത്, മേജര്‍സെറ്റ് പാണ്ടിമേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: