ന്യൂദല്‍ഹി: ആഗാള വിപണിയില്‍ എണ്ണ വിലയില്‍ വന്‍ വിലയിടിവ്. ബാരലിന് 44 ഡോളറില്‍ താഴെയാണ് വില.
ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് വില വീണ്ടും കുറയാന്‍ കാരണമായത്.
അമേരിക്കയുടെ എണ്ണശേഖരം 89 ലക്ഷം ബാരല്‍ വര്‍ദ്ധിച്ച് 40.7 കോടി ബാരല്‍ ആയതോടെയാണ് വില ഇടിഞ്ഞത്.
1.78 ഡോളറാണ് ക്രൂഡോയിലിന് ഇന്നലെ കുറഞ്ഞത്. ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പാദനം കുറയ്ക്കാത്തതും വില വന്‍ തോതില്‍ ഇടിയാന്‍ കാരണമായി. ഉത്പാദനം കുറയ്ക്കേണ്ടതില്ലെന്നാണ് മറ്റ് ഒപേക് രാജ്യങ്ങളുടേയും തീരുമാനം.
കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 60 ശതമാനത്തിലേറെയാണ് വിലയിടിഞ്ഞത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഈ വിലക്കുറവ് പ്രതിഫലിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: