ആലപ്പുഴ/ഹരിപ്പാട്: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. ചേന്നവേലിയില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ പ്രദേശവാസികള്‍ ദുരിതത്തില്‍, സര്‍ക്കാര്‍ അലംഭാവം തുടരുന്നതായി നാട്ടുകാര്‍. ബുധനാഴ്ച രാത്രിയോടെയാണ് ചേന്നവേലിയിലെ തീരപ്രദേശത്ത് കടല്‍ക്ഷോഭം ഉണ്ടായത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറുകയും ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.ചെത്തി ഹാര്‍ബറിന്റെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനവും ഇവിടെ കടല്‍ഭിത്തി നിര്‍മ്മിക്കാത്തതുമാണ് ഇതിന് പ്രധാന കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമൂണ്ടായ വേലിയേറ്റത്തേത്തുടര്ന്ന് ബിജു, കുഞ്ഞച്ചന്, ശൗരിയാര്, ഔസേഫ്, ഉമ്മച്ചന് തുടങ്ങിയവരുടെ വീടുകളില്‍ വെളളം കയറുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇവിടെയെത്തി വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ യാതൊരുവിധ പരിഹാരവും കാണുന്നില്ലാ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചേര്‍ത്തല, ഒറ്റമശേരി, അര്‍ത്തുങ്കല്‍, പള്ളിത്തോട് പ്രദേശങ്ങളിലും കടല്‍ക്ഷോഭം അനുഭവപ്പെട്ടു.
അപ്രതീക്ഷിതമായി തീരത്ത് അനുഭവപ്പെട്ട കടല്‍ കയറ്റം മൂലം തൃക്കുന്നപ്പുഴ-ആറാട്ടുപുഴ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രി മുതലാണ് തീരത്ത് കടല്‍ കയറ്റം അനുഭവപ്പെട്ടത്. നിലവിലുള്ളതും കാലപഴക്കത്തില്‍ തഴ്ന്നു കിടക്കുന്ന കടല്‍ ഭിത്തിയുടെ മുകളിലൂടെയാണ് തിരമാലകള്‍ ഇരച്ചുകയറി തീരദേശ റോഡില്‍ മണല്‍ അടിച്ചുകയറ്റിയത്. രണ്ട് അടി ഉയരത്തില്‍ അടിച്ച് കയറിയ മണല്‍ റോമിലെ ഗതാഗതം തടസപ്പെടുത്തി.
തൃക്കുന്നപ്പുഴ സ്നാനകേന്ദ്രം, മതുക്കല്‍ ക്ഷേത്രത്തിന് തെക്ക്, മൂത്തേരി, മംഗലം, പത്തിശേരില്‍, ആറാട്ടുപുഴ മുതല്‍ വലിയഴിക്കല്‍ വരെ റോഡില്‍ മിക്കഭാഗങ്ങളിലും മണല്‍ അടിഞ്ഞു കയറി വാഹന ഗതാഗതം തടസപ്പെട്ടു. മതുക്കല്‍ ഭാഗത്ത് നിരവധി വീടുകളുടെ മുന്നില്‍ അടിച്ചുകയറിയ മണല്‍ തീരദേശ വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഈ ഭാഗത്തെ തീരദേശ റോഡില്‍ അടിഞ്ഞു കൂടിയ മണല്‍ നാട്ടുകാര്‍ നീക്കം ചെയ്തോടെ പത്തോടെ ആറാട്ടുപുഴ വരെയുള്ള വാഹന ഗതാഗതം ആരംഭിച്ചത്.
എന്നാല്‍ ആറാട്ടുപുഴയില്‍ നിന്ന് തെക്കോട്ടുള്ള തീരദേശ റോഡില്‍ വാഹന ഗതാഗതം പുനരാംഭിച്ചിട്ടില്ല. മതുക്കല്‍ ഭാഗത്ത് റോഡിലെ മണല്‍ നീക്കം ചെയ്യുന്നതിനിടെ സമീപത്തെ പുരിടങ്ങളില് നിന്ന് മണല്‍ കടത്താന്‍ ശ്രമിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചു. പോലീസ്എത്തിയാണ് തര്‍ക്കം പരിഹരിച്ചത്. തീരസംരക്ഷണത്തിന്റെ ഭാഗമായി പുലിമുട്ട് നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലാണ് കടല്‍ കയറ്റം ശക്തമായി അനുഭവപ്പെട്ടത്.
ശക്തിയായ തിരമാലകള്‍ പുലിമുട്ടില്‍ തട്ടി കരയിലേക്ക് മണലും തിരമാലയും നിലവില്‍ താഴ്ന്ന് കിടക്കുന്ന തീരസംരക്ഷണ ഭിത്തിയുടെ മുകളിലൂടെയാണ് കടല്‍ കയറ്റം ഉണ്ടായത്. നിലവില്‍ താഴ്ന്നു കിടക്കുന്ന കടല്‍ ഭിത്തി പുലിമുട്ടുകളുടെ ഉയരത്തില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കാലവര്‍ഷക്കാലത്ത് കടലാക്രമണം തീരം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് തീരദേശ വാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: