ആലപ്പുഴ: ബിഎംഎസ് ജില്ലാ സമ്മേളനം ജനുവരി 24, 25 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍, സെക്രട്ടറി ബി. രാജശേഖരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് പതിനായിരം തൊഴിലാളികളുടെ ശക്തി പ്രകടനം നഗരചത്വരത്തില്‍ നിന്ന് 3.30ന് ആരംഭിച്ച് തോണ്ടന്‍കുളങ്ങര വഴി കൊമ്മാടി ജങ്ഷന് വടക്കുവശത്തുള്ള എസ്എന്‍ ഗുരുമന്ദിര ഹാളില്‍ എത്തും. പ്രകടനത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ തൊഴിലാളികളും സര്‍വീസ് സംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരും പങ്കെടുക്കും.
ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള 17 മേഖലകളില്‍ നിന്നും വിവിധ കലാരൂപങ്ങള്‍ പ്രകടനത്തില്‍ അണിനിരക്കും. തുടര്‍ന്ന് പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. ആശാമോള്‍ ആശംസാ പ്രസംഗം നടത്തും. അഞ്ച് തൊഴിലാളികള്‍ക്ക് സമ്മേളന വേദിയില്‍ ചികിത്സാ ധനസഹായം നല്‍കും. ജില്ലാ സെക്രട്ടറി ബി. രാജശേഖരന് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി യു.ആര്. ശശികുമാര്‍ നന്ദിയും പറയും.
25ന് രാവിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് എഴുന്നൂറുപേര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്, 10ന് പതാക ഉയര്‍ത്ത ല്‍, തുടര്‍ന്ന് സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡ ന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ പ്രഭാഷണം നടത്തും. ബിഎംഎസ് സംസ്ഥാന സെക്രട്ടറി എ.എന്‍. പങ്കജാക്ഷന് ആശംസാ പ്രസംഗം നടത്തും. ജില്ലാ സെക്രട്ടറി ബി. രാജശേഖരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ജി. ചന്ദ്രമോഹനന് വരവു-ചെലവ് കണക്കുകളും അവതരിപ്പിക്കും.
രാഷ്ട്ര സുരക്ഷ ഉറപ്പാക്കുക, തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക, തീരദേശവും മത്സ്യസമ്പത്തും സംരക്ഷിക്കുക, ഡോ. മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും.
സംഘടനാ ചര്‍ച്ചയും ഭാവി പ്രവര്‍ത്തനങ്ങളും എന്ന വിഷയം ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ് നയിക്കും. തുടര്‍ന്ന് ബിഎംഎസ് ജില്ലാ ഭാരവാഹികളെ നിശ്ചയിക്കും. ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് വരണാധികാരിയാകും. നാലിന് സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഗോപകുമാര്‍ സ്വാഗതവും അമ്പലപ്പുഴ മേഖലാ പ്രസിഡന്റ് എസ്. രാജേന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: