ഹരിപ്പാട്: 2014 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ ശമ്പളപരിഷ്കരണം നടത്തുക, 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, മുപ്പതിനായിരത്തിലധികം തസ്തികകള്‍ വെട്ടിക്കുറയ്ക്കുവാനുള്ള ഗവണ്മെന്റ് നീക്കം ഉപേക്ഷിക്കുക, അദ്ധ്യാപകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് നടത്തിയ വാഹനപ്രചരണ ജാഥ സമാപിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി ജി. ശശികുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സൂചനാ പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കണമെന്നും ഈ പണിമുടക്ക് തുടര്‍ച്ചയായ പണിമുടക്കുകള്‍ ഇല്ലാതാക്കുവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് ദേശീയ അദ്ധ്യക്ഷന്‍ വി. രാജേന്ദ്രന് മുഖ്യപ്രസംഗം നടത്തി, സെക്രട്ടറി എല്‍. ജയദാസ്, സംസ്ഥാനസമിതി അംഗം കെ. മധു, ഫെറ്റോ പ്രസിഡന്റ് പി.കെ. ഗോപി ദാസ്, സെക്രട്ടറി പി. പ്രദീപ്, ഗോപകുമാര്‍ മധുരാപുരി, ആര്.കരുണാകരന്, സോളിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ എന്‍ജിഒസംഘ് സംസ്ഥാന സമിതിയംഗം എ.പ്രകാശ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: