ആലപ്പുഴ: അയല്‍വീട്ടില്‍ ടിവി കാണാനെത്തിയ 70 ശതമാനം ബുദ്ധിമാന്ദ്യമുള്ള മുപ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച അയല്‍വാസിയായ 45 കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് പി.കെ. ശശികുമാര്‍ ആലപ്പുഴ സൗത്ത് പോലീസിന് നിര്‍ദേശം നല്കി. യുവതി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പു ലഭിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് യുവതിയുടെ അമ്മ അഡ്വ. ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്. 2014 ഡിസംബറില്‍ പലദിവസങ്ങളിലും കഴിഞ്ഞ ഒമ്പതിനും യുവതി പീഡനത്തിനിരയായതായി അമ്മ കോടതിയില്‍ ബോധിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: