ചേര്‍ത്തല: ചേര്‍ത്തല-അരൂക്കുറ്റി റൂട്ടില്‍ ബിഎംഎസ് ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം. ബിഎംഎസ് യൂണിയനിലെ അംഗമായ ബസ് ജീവനക്കാരനെ മറ്റൊരു ബസിന്റെ ഉടമ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. പള്ളിപ്പുറം പുത്തേഴത്ത് കാട്ടില്‍ ജയകുമാറാ (36)ണ് പരിക്കേറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ കഴിയുന്നത്. ബസുകളുടെ സമയക്രമത്തെ ചൊല്ലി നിലനിന്നിരുന്ന തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോകുംവഴി കാറിലെത്തിയ ബസുടമ ഇരുമ്പ് വടിക്ക് അടിക്കുകയായിരുന്നു. തൊഴിലാളിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം മേഖലാ പ്രസിഡന്റ് ടി.ജി. മുരളി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. ജയന്, ബൈജു, സജി, സതീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: