ചെങ്ങന്നൂര്‍: വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിനി പിടിയില്‍. കമ്പം തേനി കണ്ണെക്കോവില് തെരുവ് സ്വദേശിനി ഉമ (ശെല്‍വി-38)യാണ് എക്സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പക്ടെര്‍ എ. ജോസ് പ്രതാപിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ചെങ്ങന്നൂര്‍, കോഴഞ്ചേരി, റാന്നി മേഖലകളില്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്താറുണ്ടെന്ന എക്സൈസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ഷാഡോ ടീമില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.ആനന്ദ് രാജ്, എസ്.കെ. അശ്വിന്, വി.ബെന്നിമോന്, വിവേക്.കെ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ടി.എസ്. മായ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: