എടത്വ: പാണ്ടങ്കരി പാലപ്പറമ്പ് കോളനി നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും എടത്വ പഞ്ചായത്ത് പ്രസിഡന്റ് നടപടി മനഃപൂര്‍വ്വം വൈകിപ്പിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് ആരോപിച്ചു. കളക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള പഞ്ചായത്ത് കമ്മറ്റി 24ന് നടത്താനാണ് പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എടത്വ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടത്തി വരുന്ന നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സത്യഗ്രഹം കിടക്കുന്ന കോളനി നിവാസി സജിയെ രാധാകൃഷ്ണമേനോന് സന്ദര്‍ശിച്ചു. പൈപ്പ് എത്തുന്നതു വരെ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാമെന്ന അധികൃതരുടെ ഉറപ്പ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് സെക്രട്ടറിയുമായി രാധാകൃഷ്ണമേനോന് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് വെള്ളം എത്തിക്കാനുള്ള നടപടിയുമായി. 1,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്ക് അടിയന്തരമായി സ്ഥാപിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: