ആലപ്പുഴ: അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന് വനിതാസംഘം പ്രവര്‍ത്തകര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന് നിവേദനം നല്കി.
കൂടുതല്‍ രോഗികള്‍ ചികിത്സ തേടി എത്തുന്ന മെഡിസിന് വിഭാഗത്തിന്റെ പ്രവര്‍ത്തനം പണി പൂര്‍ത്തീകരിച്ചു കിടക്കുന്ന സ്ഥലത്തേക്ക് മാറ്റി ഉടന്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുക, നിത്യ രോഗികള്‍ക്കും അവരുടെ സഹായികള്‍ക്കും കൂടി ലിഫ്റ്റ് സൗകര്യം ഉപയോഗപ്രദമാക്കുക, എമര്‍ജന്‍സി മെഡിസിന് എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ ലഭ്യമാക്കുക, അത്യാവശ്യത്തിന് ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും സേവനം ഉറപ്പുവരുത്തുക, പൊട്ടിപ്പൊളിഞ്ഞ ബാത്ത്റൂമുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്.
അടിയന്തരമായി ഈ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഉറപ്പു പാലിക്കാത്ത പക്ഷം ശക്തമായ സമരമുറകള്‍ നടത്തുമെന്ന് അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന് വനിതാസംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ഉഷ ഗംഗാധരന്, സെക്രട്ടറി ഗീത രാംദാസ്, വൈസ് പ്രസിഡന്റ് കെ. ഓമന, കേന്ദ്ര കമ്മറ്റിയംഗങ്ങളായ ശോഭന, ചന്ദ്രിക, ജോയിന്റ് സെക്രട്ടറിമാരായ പ്രസന്ന ജമിനി, കമ്മറ്റിയംഗങ്ങളായ അജിത, ഓമന പീതാംബരന്, സിന്ധു, ഉഷ, ലീലാമണി, ജിജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: