2അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ട് കളഭമഹോത്സവം ജനുവരി 15ന് തുടങ്ങും. ദിവസേന രാവിലെ ഏഴിന് ശ്രീബലി, 7.30ന് ഭാഗവതപാരായണം, 11ന് കളഭാഭിഷേക ദര്‍ശനം ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട് തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഒന്നാം കളഭ ദിവസമായ 15ന് രാവിലെ ഒമ്പതിന് സംഗീത അരങ്ങേറ്റം, 12.30ന് നാരായണീയ പാരായണം, വൈകിട്ട് 4.30ന് താളവിദ്യ ജുഗല്‍ബന്ധി, രാത്രി ഏഴിന് കലോത്സവ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍ നിര്‍വ്വഹിക്കും.
16ന് വൈകിട്ട് നാലിന് പ്രഭാഷണം, അഞ്ചിന് നൃത്തനൃത്യങ്ങള്‍, രാത്രി ഏഴിന് ബാലെ, രാത്രി 8.30ന് വിളക്കെഴുന്നളളിപ്പ്, വിളക്കാചാരം. 17ന് രാവിലെ 8.30ന് ഓട്ടന്തുള്ളല്, ഒമ്പതിന് തിരുവാതിര, 4.30ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറുടെ പ്രഭാഷണം. 18ന് ഉച്ചയ്ക്ക് 12ന് ഗോ ഊട്ട്, 12.10ന് അഷ്ടപദി കച്ചേരി, 2.30ന് നൃത്യ മഹോത്സവം, 4.30ന് ഭക്തിഗാനസുധ, ഏഴിന് സംഗീത സദസ്. 19ന് വൈകിട്ട് മൂന്നിന് തിരുവാതിര, 4.30ന് നാദസ്വരകച്ചേരി, 6.45ന് രാഗസുധ.
20ന് വൈകിട്ട് നാലിന് തിരുവാതിര, 6.45ന് വയലിന് ഫ്യൂഷന്‍, രാത്രി ഒമ്പതിന് വിളക്കെഴുന്നള്ളപ്പ് വിളക്കാചാരം. 21ന് രാവിലെ ഒമ്പതിന് പ്രഭാഷണം, 10ന് നൃത്താഞ്ജലി, 11ന് ഭക്തി ഗാനമഞ്ജരി, 12ന് ഭക്തിഗാനമേള, നാലിന് സംഗീത സദസ്, 5.30ന് നൃത്തനൃത്യങ്ങള്‍. 22ന് രാവിലെ എട്ടിന് പ്രഭാഷണം, 9.30ന് സംഗീതസദസ്, 11ന് ഗീതാശ്ലോക പാരായണം, 11.30ന് പഞ്ചാരിമേളം, നാലിന് ഭക്തിഗാനസുധ, ഏഴിന് നൃത്തസന്ധ്യ, രാത്രി ഒമ്പതിന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, 9.30ന് കഥകളി.
23ന് രാവിലെ 7.30ന് ഭാഗവത പാരായണം, എട്ടിന് പ്രഭാഗണം, ഒമ്പതിന് വയലിന് കച്ചേരി, 11ന് തിരുവാതിരകളി, 12ന് ഭക്തിഗാനമേള, മൂന്നിന് സംഗീതസദസ്, 6.35ന് ശങ്കരനാരായണ സംഗീതോത്സവം ഉദ്ഘാടനം, ഒന്‍പതിന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം, 9.30ന് സംഗീത സദസ്. 24ന് രാവിലെ 7.30ന് ഭാഗവത പാരായണം എട്ടിന് പ്രഭാഷണം, 8.30ന് തിരുവാതിര, രാത്രി ഏഴിന് വെടിക്കെട്ട്, രാത്രി എട്ടിന് ബാലെ, രാത്രി ഒമ്പതിന് വിളക്കെഴുക്കള്ളിപ്പ്, വിളക്കാചാരം.
25ന് രാവിലെ 7.30ന് ഭാഗവത പാരായണം ഒമ്പതിന് ഉച്ചയ്ക്ക് 12ന് ഭക്തിഗാന സുധ, രണ്ടിന് ശങ്കരനാരായണ സംഗീതോത്സവം തുടര്‍ച്ച, നാലിന് കച്ചേരിമുക്കില്‍ നിന്ന് പുലികളി ആരംഭിച്ച് ആറിന് ക്ഷേത്രത്തില്‍ എത്തിച്ചേരും, 6.30ന് ഭക്തിഗാനമേള, രാത്രി ഒമ്പതിന് വിളക്കെഴുക്കള്ളിപ്പ്, വിളക്കാചാരം. പന്ത്രണ്ടാം കളഭദിവസമായ 26ന് രാവിലെ 7.30ന് ഭാഗവത പാരായണം, രാത്രി ഏഴിന് സംഗീത സദസ്, രാത്രി ഒമ്പതിന് ബാലെ. 9.30ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം തുടങ്ങിയ ചടങ്ങുകളോടെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: