ആലപ്പുഴ: ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 16ന് വൈകിട്ട് നാലിന് ചേര്‍ത്തല എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയും പരിഹാരവും എന്ന വിഷയത്തില്‍ ട്രേഡ് യൂണിയന് സെമിനാര്‍ നടക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. ശ്രീകുമാര്‍ വിഷയം അവതരിപ്പിക്കും. സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.കെ. പ്രസാദ്, എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ബാബു ജോര്‍ജ്ജ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ബി. രാജശേഖരന് സ്വാഗതവും, മേഖലാ സെക്രട്ടറി എന്‍. വേണുഗോപാല്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: