ആലപ്പുഴ: മകനായ ഗോഡ്ലിയുടെ പേരിലുള്ള 12 സെന്റ് സ്ഥലം പോക്കുവരവ് ചെയ്തു കിട്ടാന്‍ അച്ഛന് വില്‍സണ്‍ കെ.തോമസ് നടക്കാന്‍ തുടങ്ങിയിട്ട് 24 വര്‍ഷം. കായംകുളം പെരുന്നാട്ടില്‍ ഗോഡ്ലി ഭവനില്‍ നിന്ന് വില്‍സണ്‍ എത്തിയത് ഇതിനൊരു പരിഹാരം തേടിയാണ്. വളഞ്ഞനടക്കാവിലെ സ്ഥലപ്രശ്നം, കടമ്പ കടന്ന് മന്ത്രിയുടെ മുന്നില്‍ എത്തിയതോടെ തീരുമാനമായി. രേഖകള്‍ പരിശോധിച്ച് ഉടന്‍ പോക്കുവരവ് ചെയ്യാന്‍ റവന്യൂ അധികൃതര്‍ക്കു മന്ത്രി നിര്‍ദ്ദേശം നല്‍കുകയും കായംകുളം വില്ലേജ് ഓഫീസില്‍ ചെന്ന് അടുത്ത ദിവസം കരം അടയ്ക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടുകയും ചെയ്തു.
മൂന്നു പതിറ്റാണ്ടായി കരം അടയ്ക്കാനാകാതെ നെട്ടോട്ടമോടിയ കൈനകരി സ്വദേശികളായ ജോസഫ് ചാക്കോയ്ക്കും രാധാകൃഷ്ണനും റവന്യൂ-സര്‍വേ അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് കരം എടുക്കാനുള്ള നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. 29 വര്‍ഷമായി താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കയറിയിറങ്ങിയിട്ടും ഭൂമിയുടെ കരം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. കൈവശഭൂമിക്ക് പട്ടയം ഇല്ലാത്തതിനാലാണ് ഷൈനിക്ക് കരം അടയ്ക്കാന്‍ കഴിയാതെവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: