ചാരുംമൂട്: നാടക നടിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തി. 2012ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കരിമുളയ്ക്കല്‍ മാമൂട് വാലുകുറ്റിയില്‍ അനു കുഞ്ഞുമോന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വരാന്തയുടെ ഭാഗങ്ങളും തകര്‍ന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഈ സമയം അനുവിന്റെ ഭര്‍ത്താവ് കുഞ്ഞുമോനും ബന്ധുക്കളും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. അനു പുതിയ നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പിലായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം ബൈക്കില്‍ കയറി രക്ഷപെട്ടു.
മാസങ്ങള്‍ക്ക് മുന്‍പ് ഈ വീടിന്റെ ജനല്‍ ചില്ലുകള്‍ ബൈക്കില്‍ എത്തിയ സംഘം എറിഞ്ഞ് ഉടച്ചിരുന്നു. സ്ഥലത്ത് ഏറെ നാളുകളായി സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: