തൊടുപുഴ : ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി അമ്പലം ബൈപ്പാസില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും നടപടിയില്ല. ഒരു പോലീസുകാരനെ ഇവിടെ ഡ്യൂട്ടിക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും വാഹനപാര്‍ക്കിംങ് തുടരുകയാണ്. ഇടയ്ക്ക് പോലീസുകാരന് സ്ഥലത്തെത്തി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം ഉടമകളെ കണ്ടെത്തി പാര്‍ക്കിംങ് നിരോധിച്ചിരിക്കുന്ന വിവരം അറിയിക്കുന്നുണ്ട്. പോലീസുകാരന് മടങ്ങിപ്പോകുന്ന പിറകെ വാഹനങ്ങള്‍ വീണ്ടും അമ്പലം റോഡില്‍ സ്ഥാനംപിടിക്കും. റോഡില്‍ ഒരു ഭാഗത്തും പാര്‍ക്കിംങ് നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. അറിയിപ്പ് ബോര്‍ഡുകളില്ലാത്തതിനാല്‍ വാഹനം പാര്‍ക്കു ചെയ്യുകയാണ് പതിവ്. പോലീസ് ഉണര്‍ന്ന ്പ്രവര്ത്തിച്ചാല് മാത്രമേ പാര്‍ക്കിംങ് നിരോധനം പ്രാവര്‍ത്തികമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: