ഹരിപ്പാട്: പത്തനംതിട്ട കോടതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കസ്റ്റഡിയിലെടുക്കപ്പെട്ട ഹരിപ്പാട് എസ്ഐ എം.കെ. രാജേഷ് പോലീസ് വകുപ്പിന് തലവേദനയാണ്.
വകുപ്പുതല നടപടികള്‍ക്കും ഇദ്ദേഹം വിധേയനായിട്ടുണ്ട്. അഞ്ച് വര്‍ഷത്തിന് മുന്‍പ് പുന്നപ്ര എസ്ഐ ആയിരിക്കെ പരോളിലിറങ്ങിയ ആളെ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിക്കുകയും പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്തത് ഏറെ വിവാദമായതാണ്. ഈ സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആയതിന് ശേഷം കരീലക്കുളങ്ങര സ്റ്റേഷനിലെത്തിയ എസ്ഐക്കെതിരെ നാട്ടുകാരും ചില സംഘടനകളും പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചതിനെ തുടര്‍ന്ന് തൃക്കുന്നപ്പുഴ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റാന്‍ അധികൃതര്‍ നിര്‍ബന്ധിതമായി.
മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 14ന് ധീവരസഭയുടെ നേതൃത്വത്തില്‍ നടന്ന തീരദേശ ഹര്‍ത്താലില്‍ ധീവരസഭ താലൂക്ക് പ്രസിഡന്റ് അടക്കമുള്ളവരെ മര്‍ദ്ദിച്ചതിന് തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ നിന്നും ഹരിപ്പാട് സിഐ ഓഫീസിലേക്ക് സ്ഥലം മാറ്റി. ധീവരസഭ കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മറ്റി ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം നേരിടുകയാണ്. ഇതിനിടെ ഹരിപ്പാട് സ്റ്റേഷന്റെ ചുമതലയേറ്റ എസ്ഐ പിടികൂടി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച പെട്ടിഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വീട്ടുകാര്‍ പരാതിയുമായി ചെന്നപ്പോള്‍ ഹരിപ്പാട് സിഐ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ വിരട്ടി ഓടിച്ചു. കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലില്‍ ഹരിപ്പാട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തതിനു നേതൃത്വം നല്കിയതും എസ്ഐ രാജേഷും സിഐയും കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: