ആലുവ: ശിവരാത്രി മണപ്പുറത്തേക്കുള്ള താല്ക്കാലികപാലം ഈ മാസം 20 നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണം നടത്തുന്ന മാപ്പിള ഖലാസികള്‍ വ്യക്തമാക്കി. രാപകലന്യേ പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. 16 മാപ്പിള ഖലാസികളാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലുള്ളത്.
പൂര്‍ണ്ണമായും ഇരുമ്പുപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. 200 മീറ്റര്‍ നീളവും 700 അടിവീതിയുമുണ്ടെന്ന് കരാറേറ്റെടുത്തിട്ടുള്ള ഉമ്മര്‍ഹാജി വെളിപ്പെടുത്തി. ഇതിനു മുമ്പ് കര്‍ണ്ണാടക കോഴിക്കോട്, കാസര്‍കോഡ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഉമ്മര്‍ഹാജിയുടെ നേതൃത്വത്തില്‍ മാപ്പിള ഖലാസികള്‍ പാലവും സ്റ്റേഡിയവും നിര്‍മ്മിച്ചിട്ടുണ്ട്. 91ല്‍ ഫെഡറേഷന് കപ്പിനുവേണ്ടി കൂറ്റന്‍ ഗ്യാലറി നിര്‍മ്മിച്ച് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഈവര്‍ഷം 34 ലക്ഷം രൂപയും അടുത്തവര്‍ഷം 38 ലക്ഷം രൂപയുമാണ് കരാര്‍തുക. ഈ മാസം പാലം പ്രവര്‍ത്തിക്കും. അതിനുശേഷം പൊളിച്ചു നീക്കും. ഒരേസമയം 15000 പേര്‍ക്ക് പാലത്തില്‍ നില്ക്കുവാന് കഴിയും. അത്രയേറെ ബലത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം. ബന്ധപ്പെട്ട അധികൃതര്‍ പാലത്തിന്റെ ഉറപ്പും മറ്റും പരിശോധിച്ചശേഷമാണ് പാലം തുറന്നു കൊടുക്കുക. 27നാണ് മഹാശിവരാത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: