ആലുവ: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചു. ആലുവ മറിയപ്പടിക്കടുത്ത് കനാല്‍ബണ്ടില്‍ തങ്ങുന്ന ഏഴ് വയസുകാരിയെയാണ് പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവെന്ന് പറയുന്ന കോട്ടയം കഞ്ഞിക്കുഴി സ്വദേശി രാജേഷിനുവേണ്ടി പോലീസ് തെരച്ചിലാരംഭിച്ചു.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് വീട്ടുവേല ചെയ്താണ് ഈ പെണ്‍കുട്ടിയേയും മറ്റൊരു ആണ്‍കുട്ടിയേയും അമ്മ പരിപാലിച്ചുവരുന്നത്. സ്കൂളില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ അച്ഛന് കുട്ടിയെ കാണാനെത്തിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. ഇതേച്ചൊല്ലി ബഹളമുണ്ടായപ്പോഴാണ് പെണ്‍കുട്ടി അധ്യാപികമാരോട് പീഡനവിവരം പറയുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് പെണ്‍കുട്ടി മാമനെന്ന് വിളിക്കുന്ന കഞ്ഞിക്കുഴിയിലെ രാജേഷിെന്റ വീട്ടില്‍ കൊണ്ടുപോയി അമ്മ താമസിപ്പിച്ചിരുന്നു. ഈ സമയത്താണ് ക്രൂരമായി പീഡിപ്പിച്ചത്. ഇയാളുമായി കുട്ടിക്കുള്ള ബന്ധമുള്‍പ്പെടെ പല കാര്യങ്ങളിലും അമ്മയുടെ മൊഴിയിലും ചില പൊരുത്തക്കേടുകളുണ്ട്.
കുട്ടിയെ ചെയില്ഡ്വെല്ഫെയര് കമ്മറ്റിക്ക് മുമ്പാകെ ഹാജരാക്കിയപ്പോള്‍ വിട്ടുകിട്ടണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ആലുവ പോലീസ് കേസെടുത്തു. കഞ്ഞിക്കുഴി പോലീസിന് കേസ് കൈമാറുമെന്ന് ആലുവ ഡിവൈഎസ്പി സനല്‍ കുമാര്‍ അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: