അങ്കമാലി: അങ്കമാലി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വന്‍ തീപിടുത്തം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. അപകടം നടന്നത് പുലര്‍ച്ചെ ആയതുകൊണ്ടും ജീവനക്കാരാരും ഇല്ലാതിരുന്നതുകൊണ്ടും വന്‍ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തെ തുടര്‍ന്ന് ആര്.ടി.ഒ ഓഫീസില്‍ ഉണ്ടായിരുന്ന എല്ലാ രേഖകളും കത്തി നശിച്ചു. ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന്റെ പിന്നില്‍ അട്ടിമറിയാണോയെന്നും അന്വേഷണ വിധേയമാക്കുന്നുണ്ട്. അങ്കമാലി മഞ്ഞപ്ര റോഡിലെ എസ്എന്‍ഡിപി റോഡിന് സമീപം കാലപ്പഴക്കം ചെന്ന ഇടമലയാര്‍ ഇന്സ്പെക്ഷന് ബംഗ്ലാവിലാണ് അങ്കമാലി ജോയിന്റ് ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസിന്റെ കാലപഴക്കം മൂലമുണ്ടായ വൈദ്യുതി ഷോര്‍ട്ടേജ് മൂല്യമാണ് അപകട നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആര്‍ടിഒ ഓഫീസിലെ രേഖകള്‍ പൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ മനഃപൂര്‍വ്വം ആരെങ്കിലും ശ്രമിച്ചതാണോയെന്നും പോലീസ് സംശയിക്കുന്നു. ഈ വഴിയും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിരലടയാള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടമലയാര്‍ ഇന്സ്പെക്ഷന് ബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് ആര്‍ടിഒ ഓഫീസിന് സമീപം താമസിക്കുന്ന കണ്ണുപറമ്പത്ത് സുരേഷ് ആണ് ആര്‍ടിഒ ഓഫീസില്‍നിന്നും തീയും പുകയും ഉയരുന്നതായി ആദ്യമായി കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. മൂന്ന് അഗ്നിശമനസേനാ വാഹനങ്ങള്‍ എത്തി മൂന്നു മണിക്കൂറോളം പരിശ്രമിച്ചതിന്റെ ഫലമായാണ് തീ കെടുത്താന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേയ്ക്കും ഓഫീസിന്റെ ഓഫീസിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ടി. ബി. രാധാകൃഷ്ണന് ലീഡിംഗ് ഫയര്മാന് എന്‍. ലിജി, ഫയര്മാരന്മാരായ പി. എ. ഷാജന്, ടി. ആര്. ഷിബു, പി. വി. വിനു, ഫയര്മാന് ഡ്രൈവര്‍മാരായ പി. കെ. അജിത്ത്കുമാര്‍, ഇ. സി. സജിത്ത്കുമാര്‍, ഹോം ഗാര്‍ഡന്‍മാരായ ശശിധരന്‍നായര്‍, ചന്ദ്രശേഖരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. സംഭവം അറിഞ്ഞ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സൈനുദ്ദീന്‍, ആര്‍ടിഒ സി. ജെ. ആന്റണി, റൂറല്‍ എസ്. പി. സതീഷ് ബിനോ, ഡിവൈഎസ്പി സനല്‍ കുമാര്‍, അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബു, സബ് ഇന്‍സ്പെക്ടര്‍ എന്‍. എ. അനൂപ്, ജോയിന്റ് ആര്‍ടിഒ റെജി പി. വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രേഖകള്‍ സൂക്ഷിച്ചിരുന്ന ബ്ലോക്ക് പൂര്‍ണ്ണമായി കത്തുകയും വെഹിക്കള്മാരുടെ റൂമുകള്‍ കത്തിനശിക്കാതിരുന്നതുമൂലമാണ് ഇതില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുവാന്‍ കാരണം. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണ്ണമായി കത്തി നശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒയുടെ ക്യാബിനും സെര്‍വര്‍ റൂമും പ്രധാന ഓഫീസും സ്ഥിതി ചെയ്യുന്ന ഭാഗമാണ് കത്തി നശിച്ചത്. ഇത് മൂലം ഓഫീസിലെ എല്ലാ രേഖകളും കത്തി നശിച്ചിട്ടുണ്ട്. രണ്ട് സെര്‍വര്‍ കമ്പ്യൂട്ടര്‍, പതിമൂന്ന് കമ്പ്യൂട്ടറുകള്‍, സ്കാനര്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍, മൂന്ന് പ്രിന്റര്‍, സ്കാനര്‍, അഞ്ച് ലാമിനേഷന് മെഷീനുകള്‍, എയര്‍ കണ്ടീഷനുകള്‍ തുടങ്ങിവയെല്ലാം കത്തി നശിച്ചതില്പ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം താല്കാലിക ജീവനക്കാര്‍ക്ക് ശമ്പളമായി നല്കുവാന് സൂക്ഷിച്ചു വച്ചിരുന്ന 15,500 രൂപയും ആര്‍ടിഒ ഓഫീസില്‍ പുതുക്കുന്നതിനും പുതിയതായി എടുക്കുന്നതിനായി നല്‍കിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹനങ്ങളുടെ പേപ്പറുകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായി കത്തി നശിച്ചു. കെട്ടിടം കത്തിയതിനെ തുടര്‍ന്നുണ്ടായ കനത്ത ചൂടേറ്റ് ജനലുകളും തറയിലെ ടെയിലുകളും ഭിത്തിയിലെ തേപ്പുമെല്ലാം തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: