കൊച്ചി: എറണാകുളം റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് 10 ന് ഓഫീസിനു മുമ്പില്‍ ഏകദിന നിരാഹാര സമരം നടത്തുമെന്ന് കേരളാ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ആര്. സലീം കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് എഎച്ച്എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യും.
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഡി ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേതനം നല്കുന്നതൊഴിച്ചാല് മറ്റൊരു പ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ല. ഒഫീസില്‍ ലഭിക്കുന്ന പ്രപ്പൊസലുകള് ഒന്നും സമഗ്രമായി പരിശോധിക്കുന്നില്ല. പിഎഫ് ലോണിനായുള്ള അപേക്ഷകള്‍ എട്ട് മാസമായി കെട്ടികിടക്കുന്നു.
പ്രിന്‍സിപ്പല്‍മാരെ ആര്ആര്ഡിയായി നിയമിക്കുന്നത് അവസാനിപ്പിച്ച് സീനിയര്‍ പ്രിന്‍സിപ്പല്‍മാരെ അസി. ഡയറക്റ്ററായി നിയമിച്ച് മൂന്ന് വര്‍ഷത്തിനു ശേഷം അവരെ ആര്ആര്ഡിയായി നിയമിക്കണം, ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ പ്യൂണ്‍, ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കുക, ഹയര്‍സെക്കണ്ടറി സ്കെയില്‍ കിട്ടാതെ സര്‍വീസില്‍ നിന്നും റിട്ടയിര് ചെയ്ത ഗവ. സ്ക്കൂള് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹയര്‍ സ്കെയില്‍ അനുവദിക്കുക, തുടങ്ങി 16 ഇന ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ വി.ജി. മണിപ്പിള്ള, ഇ.പി. പിയാമ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: