പറവൂര്‍: സംഘടിത മതപരിവര്‍ത്തനവും, മതഭീകരവാദവും, അവസരവാദ രാഷ്ട്രീയവും ചേര്‍ന്ന് കേരളത്തിലെ സാമൂഹ്യ രംഗങ്ങളില്‍ നിന്നും ഹിന്ദുസമൂഹത്തെ ഒറ്റപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ അഭിപ്രായപ്പെട്ടു. കോട്ടുവള്ളിക്കാവ് ശ്രീബാലഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന ഹിന്ദുഐക്യവേദി വള്ളുവള്ളി മേഖല കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സജീവ് മേച്ചേരി അദ്ധ്യക്ഷത വഹിച്ചയോഗത്തല് അഡ്വ.ടി.ആര്.രാമനാഥന് ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്തിന് മുഴുവന്‍ മാതൃകയായ ഗീതയും, മഹാഭാരതവും വൈദേശികര്‍ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കികൊണ്ടിരിക്കുമ്പോള് അവര്‍ വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന പലതുമാണ് ഭാരതീയര്‍ ഇന്ന് ന്യൂ ജനറേഷന് എന്ന പേരില്‍ ജീവിതത്തിലേക്ക് പകര്‍ത്തുന്നതെന്ന് അഡ്വ.രാമനാഥന് പറഞ്ഞു. ആലപ്പുഴ പന്തിരുകുല ധര്‍മ്മ പരിപാലന സംഘം സെക്രട്ടറി വി.ശശികുമാര്‍, ഹിന്ദുഐക്യവേദി പറവൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് കെ.ജി.മധു, താലൂക്ക് സംഘടനാ സെക്രട്ടറി കെ.ജി.സജീവ്കുമാര്‍, എം.കെ.സാജു, കെ.എം.മഹേഷ്, കെ.വി.ഷണ്മുഖന്, പി.എം.ഷിബു, കെ.എസ്.ജയശങ്കര്‍, മേച്ചേരി പ്രദീപ്, കമലാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനീയ സമിതി ഭാരവാഹികളായി എം.കെ.സജീവ് കുമാര്‍ (പ്രസിഡന്റ്), സാജു (വൈസ് പ്രസിഡന്റ്), മനോജ്കുമാര്‍ (സെക്രട്ടറി), എം.കെ.പ്രദീപ് (ജോ.സെക്രട്ടറി), എ.സുരേഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: