കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്ക് പോകുന്ന ദീര്‍ഘദൂര ബസ്സുകള്‍ എ.എല്‍.ജേക്കബ് പാലം, കെ.കെ.റോഡ് വഴി കലൂരിലെത്തി ആലുവ ഭാഗത്തേയ്ക്കും തെക്കന്‍ ജില്ലകളിലേക്ക് പോകുന്ന ബസുകള്‍ എ.എല്‍ ജേക്കബ് പാലം, കെകെ റോഡ്, ഫ്രൂട്ടി ജംഗ്ഷന് വഴി വൈറ്റില ജംഗ്ഷനിലെത്തിയും പോകാം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വരുന്ന ചെറു വാഹനങ്ങള്‍ പേട്ട വഴി തൈക്കൂടം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് തൈക്കൂടം ചര്‍ച്ച് റോഡിലൂടെ എന്‍ എച്ച് 47 അണ്ടര്‍ പാസ് വഴി ബണ്ട് റോഡില്‍ പ്രവേശിച്ച് പനമ്പിള്ളി നഗറിലെത്തിയും എംജി റോഡില്‍ പ്രവേശിക്കാം.
മരട് കുണ്ടന്നൂര്‍ തേവര വഴി വരുന്ന വാഹനങ്ങള്‍ക്ക് കുണ്ടന്നൂര്‍ പാലം, തേവര ഫെറി വഴി തേവര ജംഗ്ഷനിലെത്തി സിറ്റിയിലേക്കും തിരിച്ചും പോകാം. തൃപ്പൂണിത്തുറ വൈറ്റില വഴി വരുന്ന ചെറു വാഹനങ്ങള്‍ വൈറ്റില ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പൊന്നുരുന്നി സുഭാഷ് ചന്ദ്രബോസ് റോഡിലൂടെ കെകെ റോഡ്, സലിം രാജന് റോഡ് എംഎല് ജേക്കബ് പാലം വഴി സിറ്റിയില്‍ പ്രവേശിക്കാവുന്നതാണ്.
സൗത്ത് പാലം ഇറങ്ങി വൈറ്റില ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ജിസിഡിഎ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കെകെ റോഡ്, സുഭാഷ് ചന്ദ്രബോസ് റോഡ് വഴി പൊന്നുരുന്നിയിലെത്തി ഹൈവേയില്‍ പ്രവേശിക്കുക. എസ്.എ.റോഡ് വഴി ഷിപ്പ് യാര്‍ഡ് തേവര, ഐലന്റ് ഭാഗത്തേയ്ക്ക് പോകുന്ന ചെറുവാഹനങ്ങള്‍ എളംകുളം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചിലവന്നൂര്‍ റോഡ് പൊന്നോത്ത് ടെമ്പിള്‍ റോഡിലൂടെ പനമ്പിള്ളി നഗറിലെത്തി സൗത്ത് ഓവര്‍ ബ്രിഡ്ജില്‍ കൂടിയോ അറ്റ്ലാന്റ്സ് വഴിയോ എംജി റോഡില്‍ പ്രവേശിക്കുക. നോര്‍ത്ത് പാലം ഇറങ്ങി ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ ലിസി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എസ്ആര്‍എം റോഡ് വഴിയോ ജഡ്ജസ് അവന്യുവില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മണപ്പാട്ടിപ്പറമ്പ് വഴി ശാസ്താടെമ്പിള് റോഡ് വഴി എളമക്കരയിലെത്തി പുന്നക്കല്‍ ജംഗ്ഷന് വഴി ചങ്ങമ്പുഴ പാര്ക്കിന് പടിഞ്ഞാറ് വശത്ത് കൂടി പ്രധാന റോഡില്‍ പ്രവേശിക്കാവുന്നതാണ്.
ഇടപ്പള്ളി ഭാഗത്തുനിന്ന് സിറ്റിയിലേക്ക് വരുന്ന ചെറുവാഹനങ്ങള്‍ എന്‍എച്ച് 47 വഴി പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന് വഴി പാലാരിവട്ടം വൈറ്റില റോഡിലൂടെ തമ്മനം-കത്രകടവ് വഴിയോ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും തിരിഞ്ഞ് കാരണക്കോണം കത്രക്കടവ് വഴിയോ കലൂര്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കെകെ റോഡ് വഴിയോ പുല്ലേപ്പടി-എ.എല്‍ ജേക്കബ് പാലത്തിലേത്തിയും സിറ്റിയില്‍ പ്രവേശിക്കാവുന്നതാണ്. ആലുവയില്‍ നിന്നും സിറ്റിയിലേക്ക് കളമശ്ശേരി വഴി വരുന്ന ബസുകള്‍ ഒഴിച്ചുള്ള വാഹനങ്ങള്‍ കണ്ടെയ്നര്‍ റോഡ് വഴി പ്രവേശിക്കാവുന്നതും തിരികെ പോകാവുന്നതാണ്.
ആലുവ ടൗണില്‍ എന്‍ എച്ച് 47 വഴിയല്ലാതെ എറണാകുളത്തേയ്ക്ക് പോകുന്ന ചെറുവാഹനങ്ങള്ക്ക്് ആലുവ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൈപ്പ്ലൈന് റോഡിലൂടെ കുന്നത്തേരി ജംഗ്ഷന്, എന്‍എഡി റോഡ് എച്ച് എംടി റോഡ്, യൂണിവേഴ്സിറ്റി ജംഗ്ഷന്, ഇടപ്പള്ളി ബൈപ്പാസ് വഴി സിറ്റിയില്‍ പ്രവേശിക്കാം. ആലുവ ഭാഗത്ത് നിന്നും കോട്ടയം,തൃപ്പൂണിത്തുറ, കാക്കനാട്, ചോറ്റാനിക്കര എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക്്് കളമശ്ശേരി ആര്യാസ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സി പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴിയും പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: