കൊച്ചി: മെട്രോയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ കെഎംആര്‍എല്‍ നിര്‍ണായക പുരോഗതി കൈവരിച്ചതായി എംഡി ഏലിയാസ് ജോര്‍ജ്ജ്. കൊച്ചി മെട്രോ നിര്‍മാണത്തിനായി മൊത്തം 40.409 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. 2012 അവസാനത്തോടെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആംരംഭിച്ചത്. 13 മാസത്തിനുള്ളില്‍ 31.587 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായി. ഇത് പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ഏകദേശം 78 ശതമാനം വരും. ഒരു പദ്ധതിയ്ക്ക് വേണ്ടി കേരളത്തില്‍ എന്നല്ല രാജ്യത്ത് തന്നെയും ആദ്യമായാണ് ഇത്തരത്തില്‍ വേഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നതെന്നും ഏലിയാസ് ജോര്‍ജ്ജ് വ്യക്തമാക്കി. 300 ല്‍ അധികം ഭൂ ഉടമകളുമായി ജില്ലാ ഭരണകൂടമാണ് ഭൂമി വിട്ടുനല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്. പദ്ധതി പൂര്‍ത്തീകരണത്തിനായി ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രാദേശികമായ തീരുമാനങ്ങള്‍ അറിയാത്തതുകൊണ്ടുള്ള പ്രശ്നമാണിതെന്നും ഇക്കാര്യത്തില്‍ വരുന്ന 10 ന് ഉന്നതതല യോഗം വിളിക്കുമെന്നും കളക്ടര്‍ ഷെയ്ക് പരീത് അറിയിച്ചു. മെട്രോയുടെ കോണ്‍ട്രാക്ട് ഏറ്റെടുത്തിരിക്കുന്ന സോമ, എല്‍ ആന്റ് ടി കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഫെബ്രുവരി 5 വരെ സമയം നല്‍കിയിട്ടുണ്ട്. 10-ാം തിയതിക്കുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ ഇടങ്ങളില്‍ അതിക്രമിച്ച് കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. പ്രശ്നം നിലനില്‍ക്കുന്ന കാസ്റ്റിംഗ് യാര്‍ഡുകളില്‍ ഇന്നലെ മുതല്‍ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: