കൊച്ചി: സി.പി. ജോണിനെ പിന്തുണയ്ക്കുന്നതായി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കിയ സംസ്ഥാന കമ്മിറ്റി അംഗം പി. രാജേഷിനെ സിഎംപി ജില്ലാ കമ്മിറ്റിയില്‍നിന്ന് പുറത്താക്കി. എറണാകുളം ജില്ലാ കമ്മിറ്റി കെ ആര് അരവിന്ദാക്ഷനൊപ്പമാണെന്നും സംസ്ഥാന കമ്മിറ്റിയില്‍നിന്ന് പി രാജേഷിനെ പുറത്താക്കാന്‍ ശുപാര്‍ശചെയ്യുമെന്നും ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
39 അംഗ ജില്ലാ കമ്മിറ്റിയില്‍നിന്ന് നേരത്തേ പുറത്താക്കിയ ഒരാളും മരിച്ചുപോയ കാക്കനാട് ഏരിയാ സെക്രട്ടറിയുമൊഴികെയുള്ളവരില് 32 പേരുടെയും പിന്തുണ തങ്ങള്‍ക്കാണെന്ന് ജില്ലാ സെക്രട്ടറി വി എന്‍ രാജന് അവകാശപ്പെട്ടു. 25 പേര് യോഗത്തില്‍ പങ്കെടുത്തു. ഏഴുപേര്‍ അവധി അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ജില്ലാ കമ്മിറ്റിയിലെ അഞ്ചുപേര്‍ മാത്രമാണ് രാജേഷിനൊപ്പമുള്ളത്.
ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍നിന്നുള്ള ആറ് സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ വിമതവിഭാഗം ജില്ലാ സെക്രട്ടറി പി രാജേഷും എം വി രാഘവന്റെ മകന് എം വി രാജേഷും ഒഴികെയുള്ളവര്‍ പങ്കെടുത്തു. പാര്‍ടി പൊളിറ്റ് ബ്യൂറോ കണ്ണൂരില്‍ ചേരുന്നതിനാലാണ് എം വി രാജേഷ് പങ്കെടുക്കാതിരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ പാര്‍ടിക്കുള്ള മൂന്ന് തദ്ദേശസ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ സിഎംപി പ്രതിനിധികളായി സഹകരണ സ്ഥാപന ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 34 പേരും അരവിന്ദാക്ഷന് വിഭാഗത്തിനൊപ്പം നില്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: