നെട്ടൂര്‍: പാലത്തിന്റെ പെയിലിംഗ് നടക്കുന്നതിനിടെ പൈപ്പ് തകര്‍ന്ന് കുടിവെള്ളം ചോര്‍ന്നു. കുണ്ടന്നൂര്‍ സമാന്തരപാലത്തിനായി നെട്ടൂര്‍ മേല്‍പ്പാലത്തിന് സമീപം പെയിലിംഗ് നടക്കുന്നതിനിടയിലാണ് പൈപ്പ് തകര്‍ന്നത്. കുണ്ടന്നൂര്‍ ഭാഗത്തുനിന്നും കായല്‍ കുറുകെ കടന്ന് പൊന്നുരുന്നിയിലേക്കും മറ്റും കുടിവെള്ളം പമ്പുചെയ്തിരുന്ന കൂറ്റന്‍ പൈപ്പാണ് പെയിലിംഗിനിത്തുടര്ന്ന് തകര്‍ന്നത്. ഇതേതത്തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.
കുണ്ടന്നൂര്‍ പുഴക്ക് സമീപം നെട്ടൂര്‍ ഭാഗത്താണ് സമാന്തര പാലം നിര്‍മിക്കാനുള്ള തൂണുകളുടെ പെയിലിംഗ് നടന്നുവരുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ഭൂമി കുഴിച്ച് പെയിലിംഗ് നടക്കുന്നതിനിടെ പൈപ്പ് തകര്‍ന്ന് വെള്ളം പുറത്തേക്കൊഴുകിയത്. പൈപ്പ് തകര്‍ന്നതിനെത്തുടര്‍ന്ന് പ്രശേദത്തെ പറമ്പുകളിലും റോഡരികിലും വെള്ളം നിറഞ്ഞു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പമ്പിംഗ് നിര്‍ത്തിവെച്ചു. സംഭവത്തെത്തുടര്‍ന്ന് പാലം നിര്‍മാണവും തടസപ്പെട്ട നിലയിലാണ്.
ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ രാപകലില്ലാതെയാണ് പാലത്തിന്റെ നിര്‍മാണജോലികള്‍ നടന്നുവന്നിരുന്നത്. എന്നാല്‍ പൈപ്പുപൊട്ടല്‍ മൂലം പണി താല്‍ക്കാലികമായി തടസപ്പെട്ടിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്കിയ രൂപരേഖ പ്രകാരം പൈപ്പ് കടന്നുപോവുന്നതായി കാണിച്ചിരിക്കുന്ന സ്ഥലം ഒഴിവാക്കിയാണ് പാലത്തിന്റെ അലൈന്മെന്റ് നിശ്ചയിച്ചിരിക്കുതെന്നാണ് പാലം നിര്‍മാണത്തിന്റെ കരാറുകാര്‍ പറയുന്നത്. എന്നാല്‍ പാലത്തിന്റെ ദിശ മാറിയതാണ് പൈപ്പുകരാര് കാരണമായതെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: