കൊച്ചി: കഞ്ചാവിന്റേയും മയക്കുമരുന്നുകളുടേയും ചിത്രങ്ങളുള്ള ടീഷര്‍ട്ട് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. പള്ളുരുത്തി മടത്തിപ്പറമ്പില്‍ വീട്ടില്‍ ഷെയ്ക് ഇസ്മയില്‍ മകന് ഷെയ്ക്ക് നിഹാര്‍ (26) ചേര്‍ത്തല കളത്തില്‍ വീട്ടില്‍ മുരുകന് മകന് ശരത്ത് (19) എന്നിവരെയാണ് ഷാഡോ പോലീസ് സെന്‍ട്രല്‍ പോലീസിന്റെ സഹായത്താല്‍ അറസ്റ്റ് ചെയ്തത്.
എംജി റോഡില്‍ ഷേണായിസ് ജംഗ്ഷനില്‍ നിക്കോട്ടിന് എന്ന പേരോടുകൂടിയ ടി ഷര്‍ട്ട് കടയിലാണ് കഞ്ചാവിന്റേയും എല്‍എസ്ഡി 25 എന്ന മയക്കുമരുന്നുകളുടെയും ചിത്രങ്ങളും പരസ്യവും പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ വില്‍പ്പന നടത്തിയത്. കൂടുതലും മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളാണ് ടി ഷര്‍ട്ട് വാങ്ങുന്നത്. മുപ്പതിലധികം ടി ഷര്‍ട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. എറണാകുളത്തുള്ള ഒരു രക്ഷകര്‍ത്താവ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്കിനെ സമീപിച്ച് തന്റെ കുട്ടി ഇത്തരത്തിലുള്ള ടി ഷര്‍ട്ട് വാങ്ങി ഉപയോഗിക്കുന്നു എന്നു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. നിക്കോട്ടിന് എന്ന പേരുള്ള കട സെന്‍ട്രല്‍ പോലീസിന്റെ സഹായത്താല്‍ ഷാഡോ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ബംഗ്ലൂരില്‍നിന്നും തിരുപ്പൂരില്നിന്നുമാണ് ടി ഷര്‍ട്ടുകള്‍ വാങ്ങിയിരുന്നത്. സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
ഷാഡോ എസ്ഐ അനന്തലാല്‍, സെന്‍ട്രല്‍ എസ്ഐ വിമല്‍ പോലീസുകാരായ സുബിന്, സാനുമോന്, സാനു, ഹുസൈന്, ജോയി എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: