കൊച്ചി: കടമക്കുടി ദ്വീപ സമൂഹങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി ജിഡ ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയ പിഴല-പുതുശ്ശേരി റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ബിജെപി. പദ്ധതി 1985ല്‍ ജിഡ കൗണ്‍സില്‍ അംഗീകരിച്ച് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണാനുമതിയും ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നിട്ടും പിഴല-പുതുശ്ശേരി ഒമ്പത് മീറ്റര്‍ റോഡും അതിലുള്ള പിഴല-ചേന്നൂര്‍, ചേന്നൂര്‍-ചരിയംതുരുത്ത് പാലങ്ങളുടെ നിര്‍മ്മാണം അകാരണമായി വൈകിപ്പിക്കുന്നതില്‍ പിഴലയില്‍ കൂടിയ ബിജെപി പഞ്ചായത്ത് കമ്മറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
മൂലമ്പിള്ളി-പിഴല പാലത്തിന്റെ പിഴല അപ്രോച്ച് റോഡില്‍നിന്ന് ആരംഭിച്ച് റോഡും അനുബന്ധ പാലങ്ങളും മൂലമ്പിള്ളി-പിഴല പാലത്തോടൊപ്പം യാഥാര്‍ത്ഥ്യമാക്കിയാല്‍ വരാപ്പുഴ ഭാഗത്തുനിന്ന് ചേന്നൂര്‍ വഴിയും പുതുശ്ശേരി വഴിയും ചാത്തനാട്, കടമക്കുടി ദ്വീപ് സമൂഹങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനാകും. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും കൃഷിഭൂമി നഷ്ടപ്പെടുന്നവര്‍ക്കും കേന്ദ്രനിരക്കിലുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: