മരട്: അനുമതിയില്ലാതെ തണ്ണീത്തടം നികത്തിയതിനെതിരെ നടപടി. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരമാണ് അനധികൃത നികത്തലിനെത്തിയ വാഹനങ്ങള്‍ പിടികൂടിയത്. മരട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു തണ്ണീര്‍ത്തടം നികത്തുകയായിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. ആര്‍ഡിഒ നിരോധന ഉത്തരവ് നല്കിയ ഭൂമി മണ്ണിട്ട് നികത്താനെത്തിയ ടിപ്പര്‍ ലോറിയും ട്രാക്ടറും ജെസിബിയും സ്ഥലത്തുനിന്നും വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് മരട് പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: