കൊച്ചി: പെട്രോള്‍, ഡീസല്‍, പാചകവാതക വില നിശ്ചയിക്കുവാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്കാണെന്നും അവരുടെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുവാന് ആഗ്രഹിക്കുന്നില്ലെന്നുമുള്ള കേന്ദ്ര പെട്രോളിയം മന്ത്രി എം.വീരപ്പമൊയ്ലിയുടെ പ്രസ്താവന ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും എറണാകുളം മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസ്താവിച്ചു.
വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ വികാരം മനസ്സിലാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനഹിതം മാനിക്കുന്നവരെ അധികാരത്തില്‍ കൊണ്ടുവരുമെന്ന് അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: