കോതമംഗലം: അന്യസംസ്ഥാനക്കാരിയായ മുപ്പതുകാരിയായ യുവതിയെ വാടകവീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ ശേഷം കവര്‍ച്ച നടത്തിയ കേസിന്റെ തുടരന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു.
കഴിഞ്ഞ മാസം 27ന് ഉച്ചയോടെ നെല്ലിക്കുഴി മുണ്ടക്കാപ്പടിയില്‍ അന്യസംസ്ഥാന തൊഴിലാളി കുടുംബം താമസിച്ചിരുന്ന വാടക വീട്ടിലാണ് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് മൂന്നോളം പേര് അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് പശ്ചിംബംഗാള്‍ മുര്‍ഷീദാബാദ് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഈ മേഖലയില്‍ നിരവധി കേസുകളിലെ പ്രതികളാണെന്നും അറിയുന്നു. നാട്ടില്‍ നിന്നും മുങ്ങിയ ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുമ്പോഴും ഇവര്‍ക്കായി ചില ഉന്നതര്‍ ഇടപെട്ടതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലായിലായിരിക്കുന്നതെന്നും ഇവര്‍ക്ക് നേതൃത്വം കൊടുക്കുന്ന ക്വട്ടേഷന്‍ സംഘത്തലവനെ സംരക്ഷിക്കുന്നുണ്ട്. കോതമംഗലത്തെ ചില ഭരണകക്ഷി നേതാക്കളാണെന്നും ആക്ഷേപമുണ്ട്. സംഭവത്തിന് ശേഷം ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് നാട്ടുകാരില്‍ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: