മൂവാറ്റുപുഴ: മേളകൊഴുപ്പില്‍ ഗജവീരന്മാര് നിരന്ന് മുവാറ്റുപുഴ പൂരവും കുടമാറ്റവും കാണികള്‍ക്ക് വിസ്മയമായി. വെള്ളൂര്‍കുന്നം മഹാദേവക്ഷേത്രത്തോത്സവത്തിന്റെ ഭാഗമായി പൂരവും കുടമാറ്റവും കാണാന്‍ കടുത്ത ചൂടിനെ വകവയ്ക്കാതെ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ക്ഷേത്രപറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തിരുവമ്പാടി പാറമേക്കാവ് പത്മനാഭന്റെ നേതൃത്വത്തില്‍ 11 ഗജവീരന്മാരുടെ പണ്ഡാരത്തില് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 50ഓളെ കലാകാരന്മാര് അണിനിരന്ന പഞ്ചാരിമേളം കൊട്ടിക്കയറിയതോടെ ഇതിനൊപ്പം താളം പിടിച്ച് കരാണികളും നിറഞ്ഞു. മൂന്നു മണിക്കോറോളം നീണ്ട മേളത്തനൊടുവില് വര്‍ണ്ണകുടകളുടെ കുടമാറ്റവും നടത്തി. മുനിസിപ്പല്‍ ചെയര്മാന് യു.ആര്. ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ജില്ലാ പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മുന്‍ എം.എല്‍.എ ബാബുപോള്‍, കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാനന്സലര് ദിലീപ് കുമാര്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷണന്, സ്വാമി അയ്യപ്പദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: