കൊച്ചി: ലക്ഷദ്വീപ് ഭരണകൂടവും സ്വകാര്യ മൈനിങ്ങ് കമ്പനികളുമായുള്ള അഴിമതി പാര്‍ലമെന്റില്‍ ഉന്നയിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. പനമ്പള്ളിനഗര്‍ ലക്ഷദ്വീപ് ഓഫീസിന് മുമ്പില്‍ കഴിഞ്ഞ നാല്‍പ്പത് ദിവസമായി സമരം ചെയ്യുന്ന ബിഎംഎസ് തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ ക്ഷേമത്തിനായി കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപ എല്ലാക്കാലവും കൊള്ളയടിക്കാമെന്ന് ഉദ്യോഗസ്ഥ പ്രമുഖര്‍ കരുതേടണ്ടതില്ലായെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യൂണിയന് ജനറല്‍ സെക്രട്ടറി കെ.എസ്.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി സി.സതീശന്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ചന്ദ്രദാസ്, സി.ജി.രാജഗോപാല്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
നൂറുകണക്കിനുപേര്‍ പങ്കെടുത്ത പ്രകടനത്തിന് കര്‍ഷകമോര്‍ച്ച മണ്ഡലം കണ്‍വീനര്‍ പി.ആര്.ഓമനക്കുട്ടന്, ബിഎംഎസ് മേഖലാ ഭാരവാഹികളായ കെ.കെ.വിജയന്, ബി.വി.വിനോദ്, സി.എ.സജീവന്, സജിത്ത് ബോള്‍ഗാട്ടി, സുനില്‍ കടവന്ത്ര എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: