ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടുമായ സുനില്‍ മിത്തലിന്റെ പ്രതിഫലം വെട്ടിക്കുറച്ചു. പത്ത് ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. 2012-13 വര്‍ഷം മിത്തലിന് പ്രതിഫലഇനത്തില് ലഭിച്ചത് 22.55 കോടി രൂപയാണ്. തൊട്ട് മുമ്പത്തെ സാമ്പത്തിക വര്‍ഷം ഇത് 25 കോടി രൂപയായിരുന്നു.
തുടര്‍ച്ചയായ 14 ത്രൈമാസങ്ങളില്‍ എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ ഇടിവ് നേരിട്ടിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 9.6 ശതമാനം ഇടിഞ്ഞ് 688.9 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 762.2 കോടി രൂപയായിരുന്നു.
പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഗോപാല്‍ വിത്തലിന്റെ മൊത്തം പ്രതിഫലം 2.7 കോടി രൂപയായിരുന്നു. 2012 ഏപ്രിലിലാണ് ഇദ്ദേഹം എയര്‍ടെല്ലില്‍ ചേരുന്നത്. മുന്‍ഗാമിയായ സഞ്ജയ് കപൂറിന്റെ പ്രതിഫലം 3.88 കോടി രൂപയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് എയര്‍ടെല്‍ നല്കുന്ന മൊത്തം പ്രതിഫലം 9.7 ശതമാനം വര്‍ധിച്ച് 30.98 കോടി രൂപയിലെത്തി. 2012 ല്‍ ഇതേ കാലയളവില്‍ ഇത് 28.23 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: